കഥകള്‍


മുഹമ്മദ് അമൂര്‍ ഉറങ്ങുകയാണ്‌.



-ടി.ഒ.തോമസ് -

തണുത്തുറഞ്ഞ വായുവിലേക്ക്‌ പരന്നൊഴുകുന്ന തെരുവ് വിളക്കുകളുടെ മഞ്ഞ വെളിച്ചം.
 അയാള്‍ കയ്യിലെ പ്ളാസ്റ്റിക്‌ പൊതി ശരീരത്തോടു ചേര്ത്ത് ‌ പിടിച്ചു. നല്ല തണുപ്പ്.
 ജാക്കറ്റ്‌ എടുക്കാമായിരുന്നു.
 പുറത്ത് ഇത്രയും തണുപ്പുണ്ടെന്ന് കരുതിയില്ല.
മുറിയ്ക്കകത്ത് തണുപ്പ് അത്ര തോന്നിയില്ല. അല്ലെങ്കില്‍ തന്നെ എട്ടുപേര്‍ തിങ്ങിക്കഴിയുന്ന ചെറിയൊരു കുടുസ്സുമുറിയില്‍ എങ്ങനെ തണുപ്പ് തോന്നും….

അധികംഅകലെയല്ലാത്ത മോസ്കില്‍ നിന്ന്‌ വാങ്ക് വിളി ഉയര്ന്നു .
 അയാള്‍ വാച്ചിലേക്ക് നോക്കി. അപ്പോഴാണ് അത് വിറ്റ കാരൃം അയാള്ക്ക്  ഒാര്‍മ്മ വന്നത്…….
മൊബൈല്‍ ഉള്ളപ്പോള്‍ വാച്ചിന്‍റെ ആവശ്യം ഇല്ലന്ന് പറഞ്ഞാണ് അത് വിററത്. സമയം ഇപ്പോള്‍ 5.45 . അതാര്‍ക്കും  മനസ്സിലാകും.

ഗള്‍ഫില്‍ ജീവിക്കാന്‍ വാച്ചിന്റെ് ആവശ്യം ഇല്ലന്ന് അയാള്ക്ക് തോന്നി. കൃത്യ സമയത്ത് വാങ്ക് വിളി ശ്രദ്ധിച്ചാല്‍ മതി……..
അയാള്‍ നടത്തത്തിന് വേഗം കൂട്ടി. ആറുമണിക്ക് ജോലിക്ക് കയറണം. ഒരു മിനിറ്റ്‌ പോലും വൈകാന്‍ പാടില്ല. വൈകിയാല്‍ ശംബളം കുറയുക മാത്രമല്ല ഫോര്‍മാന്‍റെ ചീത്തയും കേള്‍ക്കണം.
തണുത്ത ഈ വെളുപ്പാന്കാലത്ത് മൂടിപുതച്ചുറങ്ങാന്‍ ആരും കൊതിച്ചു പോകും. പക്ഷേ അങ്ങനെയൊന്നുറങ്ങിയിട്ട് എത്ര കാലമായി.

നാട്ടിലായിരുന്നപ്പോള്‍ കൂട്ടുകാരോടൊപ്പം ഉണങ്ങിയ വാഴയില കൂട്ടിയിട്ട് കത്തിച്ച് മകരമഞ്ഞിന്‍റെ കുളിരകറ്റിയിരുന്നത് അയാളോര്‍ത്തു.

ആ കൂട്ടുകാരൊക്കെ ഇന്നെവിടെയാണോ?. ബിരുദവും കഴിഞ്ഞ് ഒരുപണിയും കിട്ടാതെ നില്‍ക്കുന്ന സമയത്താണ് ഇങ്ങനെയൊരു ചാന്‍സ് വന്നത്. ഗള്‍ഫ് എന്ന് കേട്ട് ഉള്ളതെല്ലാം വാരിപെറുക്കി വിററും, പണയം വെച്ചും എഴുപത്തയ്യായിരം രുപയാണ് കൊടുത്തത്.

അതും ഈ പണിക്ക്! ക്ളീനര്‍
 പലപ്പോഴും പന്ത്രണ്ടുമണിക്കൂറും കടന്ന് പോകും ജോലി. ഒരിക്കലും തീരാത്ത പണിയുണ്ട്. തൂത്തുംതുടച്ചും കഴുകിയും വൃത്തിയാക്കിയും,
ആശുപത്രിയല്ലേ ഒരിക്കലും തീരില്ല ആവശൃങ്ങള്‍.
ദിവസം രണ്ടര റിയാല്‍ കിട്ടും. കടം പോലും തീര്ന്നിട്ടില്ല.
 പിന്നെ ആഹാരവും താമസവും ലഭിക്കുന്നത് കൊണ്ട് പിടിച്ച് നില്ക്കാം .

എന്കിലും‍‌ കടം തീര്‍ന്നാല്‍ തിരിച്ചു പോകാമെന്ന് പലപ്പോഴും വിചാരി്ച്ചു. പക്ഷേ കടവും തീരില്ല വീട്ടിലെ ആവശ്യങ്ങളും തീരില്ല.
ഇത് രണ്ടും തന്‍റെ ജീവനെ ചുറ്റിവരിഞ്ഞ ഏതോ അജ്ഞാത പ്രഹേളികയാണന്ന് അയാള്‍ക്ക് തോന്നി..........

അയാള്‍ ആശുപത്രിയുടെ ഗെയിറ്റും കടന്ന് അടുക്കളയുടെ ഭാഗത്തെ നടകള്‍ കയറുന്നസമയത്ത് മൊബൈല്‍ ശബ്ദിച്ചു.
 പക്ഷിചിലയ്ക്കുന്ന ശബ്ദം.
ഫോര്‍മാന്‍റെ മിസ്കോളാണ്. സമയമായി എന്നറിയിക്കുകയാണ്. അതിന് വല്ല കടുവയുടേയും ശബ്ദം ഇടേണ്ടതായിരുന്നു എന്ന് അയാള്‍ക്ക് തോന്നി.

അടുക്കളയില്‍നിന്ന് കട്ടന്‍ ചായ വാങ്ങികഴിക്കുമ്പോള്‍ അയാള്‍ ചുവരിലെ ക്ളോക്കിലേക്ക് നോക്കി. ആറുമണിയാകാന്‍ ഇനിയും സമയം ബാക്കിയുണ്ട്.

അയാള്‍ വേഗം മോപ്പും ട്രോളിയുമായി വാര്ഡിലേക്ക് നീങ്ങി. ആദ്യം വാര്ഡ് , അത്കഴിഞ്ഞ് വേണം ഒ.പി.ഡി യില്‍.
 രോഗികള്‍ കുറവാണ്. പുരുഷന്മാരുടെ വാര്ഡില്‍ ഒരു സ്ഥിരം രോഗിയുണ്ട്.
 മുഹമ്മദ്അമൂര്‍.,  ഒമാനിയാണ്.
ഒരു ആക്സിഡന്റില്‍ പെട്ട് തലയ്ക്ക് ക്ഷതമേറ്റ് മനോരോഗിയായി.
വര്ഷങ്ങളായി വീട്ടുകാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഭാരൃയും കുട്ടികളും ഉണ്ടെന്ന് പലരും പറഞ്ഞ് കേട്ടു.
 പക്ഷേ ആരേയും ഇവിടെ വന്ന് കണ്ടിട്ടില്ല.
 ചില വിശേഷദിവസങ്ങളില്‍ ചിലര്‍ വരുന്നത് കണ്ടിട്ടുണ്ട്.
ഈയിടെയായി വളരെ അവശതയിലാണ്. ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം വന്നുകൊണ്ടേയിരിക്കും.
 മലമൂത്രവിസര്‍ജനംകിടക്കയില്‍ തന്നെ . പലപ്പോഴും വൃത്തിയാക്കുന്നത് താനാണ്.
 എന്നെ അതുകൊണ്ടുതന്നെ വലിയകാരൃമായിരുന്നു. ആരെങ്കിലും കൊടുക്കുന്ന ചെറിയ
തുകകള്‍ പലപ്പോഴും തന്‍റെ കയ്യില്‍ വച്ച്തരാന്‍ ശ്രമിക്കാറുണ്ട്.
 ഒരിക്കലും അത് വാങ്ങാന്‍ തോന്നിയിട്ടില്ല.

അയാള്‍ വേഗം പുരുഷന്മാരുടെ വാര്ഡിലേക്ക് നീങ്ങി. വാര്ഡി്ല്‍ മറ്റ് രോഗികളില്ല.
 വാര്ഡിന്‍റെ  ഒരു മൂലയിലെ ഇളംനീല കര്‍ട്ടനുള്ളിലാണ്  മുഹമ്മദ് അമൂറിന്‍റെ കിടക്ക. അയാള്‍ കര്‍ട്ടന്‍  മെല്ലെ നീക്കി.
നല്ല ഉറക്കമാണന്ന് തോന്നുന്നു......
അയാള്‍ സാവധാനം ജോലി തുടര്‍ന്നു ഇടയ്ക്ക് എപ്പോഴോ മുഹമ്മദ്‌ കണ്ണ് തുറന്നു.
“സലാമാലൈക്കും”.
അയാള്ക്ക്  മറുപടി പറയാന്‍ മുഹമ്മദ് ശ്രമിച്ചില്ല.
 പകരം അയാളെ നോക്കി ചിരിക്കാനൊരു ശ്രമം നടത്തി.
 മുഖത്ത് വളരെ ക്ഷീണമുണ്ട്.
നരച്ച താടിരോമങ്ങള്‍ വളര്ന്നിരിക്കുന്നു.
 കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടതുപോലെ...
അയാള്‍  കുനിഞ്ഞ് കട്ടിലിന്റെ  അടിഭാഗം വൃത്തിയാക്കുകയാണ്. പെട്ടെന്ന് മുഹമ്മദ് അയാളുടെ കയ്യില്‍ പിടിച്ചു.
തണുത്ത സ്പര്‍ശം. കയ്യില്‍ കുറേ റിയാലുകളുണ്ട്. അയാള്‍ മുഹമ്മദിന്‍റെ മുഖത്തേക്ക് നോക്കി. എന്തോ പറയാനായി ചുണ്ട് അനക്കുന്നുണ്ട്.

ശബ്ദം പുറത്തേക്ക് വരുന്നില്ല. ചുരുട്ടി പിടിച്ച നോട്ടുകള്‍ അയാളുടെ കയ്യില്‍ കൊടുക്കാനായി മുഹമ്മദ്‌ ഒരുവിഫല ശ്രമം നടത്തി.

അയാള്‍ നേരിയ ഭയത്തോടെ അല്പം പിന്നോട്ട് മാറി.
എന്ത്‌ ചെയ്യണമെന്നറിയാതെ കര്ട്ടനില്‍ മുറുകെ പിടിച്ചു.
പണം വാങ്ങുന്നത് ആരെങ്കിലും കണ്ടാല്‍ തന്റെ  പണി പോകും. മുഹമ്മദിന്‍റെ  കൈ ഒന്ന് വിറച്ചതായി അയാള്ക്ക്  തോന്നി.
പെട്ടെന്ന്‌ ഒരു നഴ്സ് അങ്ങോട്ട്‌ വന്നു. അയാള്‍ വേഗം കര്ട്ടന് പുറത്തേക്ക് നടന്നു....
കുനിഞ്ഞ് തറയില്‍ മോപ്പ് അടിക്കുമ്പോള് അയാള്‍ കണ്ടു. മുഹമ്മദിന്‍റെ കട്ടിലിനടിയില്‍ റിയാലുകള്‍ ചിതറിക്കിടക്കുന്നു...
ഒരുശബ്ദമുണ്ടാക്കി നഴ്സ് വളരെ വേഗം പുറത്തേക്കോടി. ഡോക്ടറേയും കൂട്ടി അവര്‍ വേഗംതന്നെ മടങ്ങിവന്നു.
അയാള്‍ മോപ്പ് പിഴിഞ് വീണ്ടും ലോഷനില്‍ മുക്കി. ട്രോളി തള്ളി അടുത്ത വാര്ഡിലേക്ക് നടക്കുമ്പോള്‍ തിരിഞ്ഞ് നോക്കി.
അപ്പോള്‍ നഴ്സ് മുഹമ്മദ് അമൂറിന്‍റെ  മുഖം ബഡ്ഷീറ്റ് കൊണ്ട് മൂടുകയായിരുന്നു....

7 അഭിപ്രായങ്ങൾ:

  1. ഇതുപോലെയുള്ള സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു............. എല്ലാ ഭാവുകങ്ങളും നേരുന്നു........

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍19/5/12 6:24 PM

    Good ......story

    Shaiju

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍12/2/13 8:36 PM

    നല്ല കഥ അദ്യമായി ആണ് വായിക്കുന്നതു ഇനി തുടര്‍ച്ചയായി വായിക്കുന്നതായിരിക്കും

    മറുപടിഇല്ലാതാക്കൂ
  4. പറയാനുള്ളത് കഥയായി പറഞ്ഞു .പണത്തിനു പിന്നാലെ പായുന്നവർക്ക് ഒന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍25/6/14 8:02 AM

    intresting story ...keep writing.....best of luck

    മറുപടിഇല്ലാതാക്കൂ